നവാഗതനായ അനീഷ് ജോസ് മൂത്തേടന് രചനയും സംവിധാനവും നിര്‍വഹിച്ച് സൗബിന് ഷാഹിര്‍ നായകനായി അഭിനയിക്കുന്ന ആബേല്‍ കട്ടപ്പനയില്‍ ചിത്രീകരണം ആരംഭിച്ചു.ആബേല്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ സൗബിന് അവതരിപ്പിക്കുന്നു.അദിതി രവി ആണ് നായിക.ആദ്യമായാണ് സൗബിന്റെ നായികയായി അദിതി എത്തുന്നത്.
ഇരുവരും ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു.
മലയോര കുടിയേറ്റ കര്‍ഷകരുടെ പശ്ചാത്തലത്തിലൂടെ ഏതാനുംക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപരിസരം. ഒപ്പം ഒരു പ്രണയ കഥ കൂടി പറയുന്നു.നിസ്താര്‍ അഹമ്മദ് സേഠ്, ലെന, ജോണി ആന്റണി, , ജോജി മുണ്ടക്കയം, അലന്‍സിയര്‍, ശ്രീകാന്ത് മുരളി, ഹരിലാല്‍, ഹരീഷ് പെങ്ങന്‍, സീമ.ജി.നായര്‍ ആഞ്ജലീന ജോയ് എന്നിവരാണ് മറ്റ് താരങ്ങള്‍.
പരസ്യ ചിത്ര രംഗത്തുനിന്നുമാണ് സംവിധായകന് അനീഷ് ജോസ് മൂത്തേടന് എത്തുന്നത്. ഛായാഗ്രഹണം – രതീഷ്.കെ.അയ്യപ്പന്. എഡിറ്റിംഗ് -രതിന് രാധാകൃഷ്ണന്, കലാസംവിധാനം -സഹസ് ബാല’ മേക്കപ്പ് – പ്രദീപ് രംഗന്.പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ ജേക്കബ്. പ്രോജക്ട് ഡിസൈനര്‍ ടോമി വര്‍ഗീസ്. മേരി മാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യു ആണ് നിര്‍മ്മാണം.പി.ആര്|. ഒ വാഴൂര്‍ ജോസ്.

