ദില്ലി: ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പോരാട്ടം നടന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന പ്രവചനവുമായി ബി ജെ പി വിമതര്‍.
തെറ്റായ ടിക്കറ്റ് വിതരണത്തിലും അസംബ്ലി മണ്ഡലങ്ങളുടെ കൈമാറ്റത്തിലും മറ്റുമുള്ള നേതാക്കളുടെ കടുത്ത അമര്‍ഷത്തിനിടയിലാണ് പാര്‍ട്ടിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞേക്കില്ല എന്ന് അവകാശപ്പെടുന്നത് ബിജെപി നേതാക്കളുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നത്. ഇതോടെ സംസ്ഥാനത്ത് ശക്തമായ അടിയൊഴുക്കുകള്‍ സംഭവിച്ചോയെന്ന ഭയത്തിലാണ് ബി ജെ പി.

