MORE

    15 കോടി വില വരുന്ന 1.9 കിലോ മയക്കുമരുന്ന് പിടികൂടി; നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മുംബൈയില്‍ അറസ്റ്റില്‍

    Date:

    മുംബൈ: കൊറിയര്‍ പാഴ്സലില്‍ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് മുംബൈയില്‍ പിടികൂടി. 15 കോടി രൂപ വിലവരുന്ന 1.9 കിലോ മയക്കുമരുന്നാണ് പാഴ്‌സലിനുളളില്‍ ഉണ്ടായിരുന്നത്.

    രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ പാഴ്‌സല്‍ തടഞ്ഞു വച്ചിരുന്നു.

    പാരീസില്‍ നിന്നാണ് പാഴ്‌സല്‍ അയച്ചിരിക്കുന്നത്. മുംബൈയിലെ നലസോപാര എന്ന സ്ഥലത്തെ അഡ്രസിലാണ് മയക്കുമരുന്ന് എത്തിയത്. ഗുളിക രൂപത്തിലുള്ള 1.9 കിലോ ആംഫെറ്റാമൈനാണ് പിടിച്ചെടുത്തത്. രാജ്യാന്തര വിപണിയില്‍ ഇതിന് 15 കോടിയിലധികം രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോളിത്തീന്‍ കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

    സംഭവവുമായി ബന്ധപ്പെട്ട് ഒരു നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...