MORE

    153 രൂപയ്ക്ക് 161 ചാനലുകള്‍, സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ഇനി ടി വി കാണാം ഒപ്പം ഫോണും വിളിക്കാം

    Date:

    തൃശൂര്‍: സെറ്റ് ടോപ്പ് ബോക്സില്ലാതെ ടെലിവിഷന്‍ കാണാം, ബി.എസ്.എന്‍.എല്ലിന്റെ ഡിജിറ്റല്‍ സംവിധാനമായ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷനിലൂടെ (ഐ.പി.ടി.വി).

    ആന്‍ഡ്രോയിഡ് ടി.വിയില്‍ നേരിട്ടും മറ്റ് ടെലിവിഷനുകളില്‍ ആന്‍ഡ്രോയിഡ് സ്റ്റിക്ക്, ആന്‍ഡ്രോയിഡ് ബോക്സ്, ആമസോണ്‍ ഫയര്‍ സ്റ്റിക്ക് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചും സംവിധാനം ലഭ്യമാക്കാം.

    ബി.എസ്.എന്‍.എല്ലിനൊപ്പം ഭൂമികയും സിനിസോഫ്റ്റും ചേര്‍ന്നാണ് സാങ്കേതികവിദ്യ ഒരുക്കിയത്. ജില്ലയിലെ 42 ടെലിഫോണ്‍ എക്സ്ചേഞ്ച് പരിധിയില്‍ ബി.എസ്.എന്‍.എല്‍ നേരിട്ട് കൊടുത്തതോ എക്സ്‌ക്ലൂസീവ് ഫ്രാഞ്ചൈസികള്‍ മുഖാന്തരം കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബര്‍ കണക്ഷന്‍ വഴിയാണ് സൗകര്യം ലഭിക്കുക. സംവിധാനം ആദ്യമായി നടപ്പാക്കുന്നത് ജില്ലയിലാണ്.

    ബി.എസ്.എന്‍.എല്‍ ഐ.പി.ടി.വി

    ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷനൊപ്പം അധിക സേവനമായാണ് ഐ.പി.ടി.വി. ലഭ്യമാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ ടെലിവിഷന്‍ കാണാന്‍ കഴിയുന്ന സാങ്കേതികവിദ്യ ആദ്യമായി നടപ്പാക്കുന്നത് ബി.എസ്.എന്‍.എല്ലാണ്. ട്രിപ്പിള്‍ പ്ലേ സര്‍വീസിലൂടെ ഒരേ സമയം ടെലിവിഷനും ഇന്റര്‍നെറ്റും ടെലിഫോണും തടസമില്ലാതെ ഉപയോഗിക്കാം. എച്ച്.ഡി ചാനലുകളെന്നോ സാധാരണ ചാനലുകളെന്നോ വ്യത്യാസമില്ലാതെ ആസ്വദിക്കാം.

    ടെലിവിഷനുമായി കേബിള്‍ വഴി ബന്ധം വരില്ല. ഉപഭോക്താവിന്റെ വീട്ടിലെ ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് മോഡത്തില്‍ നിന്നുള്ള വൈഫൈ സിഗ്നല്‍ ലഭിക്കുന്ന എവിടെയും ഐ.പി.ടി.വി കാണാം. ഐ.പി.ടി.വി കൂടാതെ യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍ തുടങ്ങി ഇന്റര്‍നെറ്റ് അധിഷ്ഠിതമായ എല്ലാ സംവിധാനവും ഉപയോഗിക്കാം.

    ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെയും വേഗത്തില്‍ കുറവ് വരാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്‌ബോള്‍ ഐ.പി.ടി.വിയും സംസാരിക്കാനുള്ള സൗകര്യവും ഒരേസമയം ലഭിക്കും – വി. സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍, ബി.എസ്.എന്‍.എല്‍

    ചെലവ്: 153 രൂപ മുതല്‍ 400 രൂപ വരെയുള്ളതാണ് പാക്കേജ്. 153 രൂപയ്ക്ക് 161 ചാനലുകള്‍, 270 രൂപയുടെ എച്ച്.ഡി പാക്കേജില്‍ 201 ചാനലുകള്‍, 400 രൂപയുടെ എച്ച്.ഡി പാക്കേജില്‍ 223 ചാനലും ലഭിക്കും.

    വിവരങ്ങള്‍ക്ക്
    ‘IPTV’ എന്ന് 9400022440 എന്ന നമ്ബറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...