MORE

    16 ജിബി വരെ റാം; വണ്‍പ്ലസ് നോര്‍ഡ് 3 ജൂലൈ 5ന് ഇന്ത്യന്‍ വിപണിയില്‍ എത്തും

    Date:

    വണ്‍ പ്ലസ് നോര്‍ഡ് 3 ജൂലൈ 5ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഫോണ്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ ഫോണിന്റെ വില വിവരങ്ങള്‍ ചോര്‍ന്നു.

    അഭിഷേക് യാദവ് എന്ന ടിപ്പ്സ്റ്റര്‍ ട്വിറ്ററിലാണ് വണ്‍പ്ലസ് നോര്‍ഡ് 3യുടെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്.

    നോര്‍ഡ് 3 രണ്ട് സ്റ്റോറേജ് വേരിയന്റില്‍ ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 32,999 രൂപ വിലവരും, 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 36,999 രൂപയും വിലവരുമെന്നാണ് റിപ്പോര്‍ട്ട്. വിവിരങ്ങള്‍ കൃത്യമാകുകയാണെങ്കില്‍, 16 ജിബി റാമുള്ള ആദ്യത്തെ വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ട്ഫോണായിരിക്കും ഇത്.

    നോര്‍ഡ് 3യുടെ സ്‌ക്രീനിന് 6.74-ഇഞ്ച് വലിപ്പം കണ്ടേക്കാമെന്നുംനീല, പച്ച, കറുപ്പ് എന്നിവ കൂടാതെ, ടീല്‍ നിറത്തിലും ഫോണ്‍ എത്തിയേക്കുമെന്ന് പറഞ്ഞിരിക്കുന്നത് ജര്‍മന്‍ വെബ്സൈറ്റായ വിന്‍ഫ്യൂചര്‍.ഡെആണ്. തരക്കേടില്ലാത്ത ഹാര്‍ഡ് വെയര്‍ കരുത്ത് പ്രതീക്ഷിക്കുന്നു. മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്രൊസസറിനൊപ്പമായിരിക്കും 16 ജിബി റാം വരെയുള്ള വേരിയന്റുകള്‍ പ്രവര്‍ത്തിക്കുക. റാം കുറഞ്ഞ വേരിയന്റുകളും പ്രതീക്ഷിക്കുന്നു.

    ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി സൃഷ്ടിച്ച, വണ്‍പ്ലസിന്റെ സ്വന്തം ഓക്സിജന്‍ ഒഎസ് 13 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. ഇരട്ട സിം, യുഎസ്ബി ടൈപ്-സി 2.0 പോര്‍ട്ട് എന്നിവ കണ്ടേക്കും. അതിവേഗം ഡേറ്റാകൈമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും ഇത്.സ്‌ക്രീനിന് വലിപ്പം മാത്രമല്ല, മറ്റു മികവുകളുംഅമോലെഡ് സ്‌ക്രീന്‍ ആയിരിക്കും വണ്‍പ്ലസ് നോര്‍ഡ് 3യ്ക്ക് എന്നും കരുതപ്പെടുന്നു. റെസലൂഷന്‍ 1240×2727 പിക്സല്‍ ആയിരിക്കും. അതേസമയം, മികച്ച സ്‌ക്രോളിങിനും ഗെയിമിങിനും ഉതകുന്ന തരത്തില്‍ 144ഹെട്സ് റിഫ്രെഷ് റേറ്റും ഉണ്ടായിരിക്കുമെന്നുംകരുതുന്നു. ബ്രൈറ്റ്നസിന്റെ കാര്യത്തിലും നിരാശപ്പെടുത്തിയേക്കില്ല-1450 നിറ്റ്സ് പീക് ലഭിക്കുമെന്നാണ് കേള്‍വി. ഇതു ശരിയാണെങ്കില്‍ സ്‌ക്രീനില്‍ നേരിട്ടു സൂര്യപ്രകാശം അടിക്കുന്ന സന്ദര്‍ഭങ്ങളിലും അക്ഷരങ്ങള്‍ വിഷമമില്ലാതെ വായിച്ചെടുക്കാന്‍ സാധിച്ചേക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...