MORE

    5ജി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍മ്മാതാക്കളില്‍ സമ്മര്‍ദം ചെലുത്തി കേന്ദ്രം

    Date:

    രാജ്യത്ത് 5 ജി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.

    ഇതിനായി ആപ്പിളും സാംസങും ഉള്‍പ്പെടെയുള്ള കമ്ബനികളെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ അവതരിപ്പിച്ച അതിവേഗ കണക്റ്റിവിറ്റിക്ക് കമ്ബനിയുടെ പല സേവനങ്ങളും അനുയോജ്യമല്ലെന്ന ആശങ്കയുണ്ട്. ഇതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ആപ്പിളിന്‍റെ ഐഫോണ്‍ 14ലും സാംസങ്ങിന്‍റെ മിക്ക മുന്‍നിര ഫോണുകളിലും ഇന്ത്യയിലെ 5 ജിക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളില്ല.

    ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച യോഗം ചേരും. ആപ്പിള്‍, സാംസങ്, വിവോ, ഷവോമി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോടും റിലയന്‍സ്, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ ടെലികോം, ഐടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    5ജിക്ക് അനുയോജ്യമായ രീതിയില്‍ സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡ് ചെയ്യാന്‍ യോഗത്തില്‍ കമ്ബനികളോട് ആവശ്യപ്പെട്ടേക്കും. 5 ജി സാങ്കേതികവിദ്യയുമായി സമാനമല്ലാത്ത ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയറുകള്‍ 5ജിയുടെ വ്യാപനത്തെ ഗണ്യമായി ബാധിക്കുന്നു. എയര്‍ടെല്‍ 5ജി ലഭിക്കുന്ന ഫോണുകളുടെ പട്ടികയില്‍ ആപ്പിള്‍ ഐഫോണ്‍ 12 മുതല്‍ 14 വരെയുള്ള മോഡലുകള്‍ സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡിനായി കാത്തിരിക്കുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...