MORE

    ഐ.സി.ഐ.സി.ഐ വായ്പ തട്ടിപ്പ്; വിഡിയോകോണ്‍ സി.ഇ.ഒ വേണുഗോപാല്‍ ധൂത്ത് അറസ്റ്റില്‍

    Date:

    ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ വായ്പ തട്ടിപ്പ് കേസില്‍ വിഡിയോകോണ്‍ സി.ഇ.ഒ വേണുഗോപാല്‍ ധൂത്തിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

    ഐ.സി.ഐ.സി.ഐ മുന്‍ സി.ഇ.ഒ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായിന് പിന്നാലെയാണിത്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് വിഡിയോകോണിന് ലഭിച്ച 3,250 കോടി രൂപ വായ്പയില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. വായ്പതട്ടിപ്പ് കേസില്‍ സി.ബി.ഐയുടെ മൂന്നാമത്തെ അറസ്റ്റാണിത്.

    കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ചന്ദ കൊച്ചാറിനെയും ഭര്‍ത്താവിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഐ.സി.എ.സി.ഐ മേധാവി ആയിരിക്കെ വിഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

    2012ലാണ് കേസിനാസ്പദമായ സംഭവം. വിഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച്‌ മാസങ്ങള്‍ക്ക് ശേഷം കമ്ബനിയുടെ പ്രൊമോട്ടര്‍ വേണുഗോപാല്‍ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയായിരുന്നു. 59കാരിയായ ചന്ദ കൊച്ചാര്‍ വിഡിയോകോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.

    സംഭവത്തില്‍ 2019ല്‍ ചന്ദ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ധൂത് അദ്ദേഹത്തിന്റെ കമ്ബനികളായ വിഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, വിഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്ബനികളെ പ്രതിചേര്‍ത്ത് സി.ബി.ഐ. കേസെടുത്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...