മണാലി: കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങിനിടെ യുവാവ് അഞ്ഞൂറോളം അടി മുകളില്‍ നിന്ന് വീണു മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ എന്ന 30-കാരനാണ് അപകടത്തില്‍ മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. സുരക്ഷാ ബെല്‍റ്റിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടുപേര്‍ക്ക് പറക്കാവുന്ന പാരാഗ്ലൈഡറില്‍ നിന്നാണ് യുവാവ് വീണത്. സൂരജ് ഷാ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പൈലറ്റ് സുരക്ഷിതനാണ്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

