MORE

    മോദി മമതയ്ക്കും നല്‍കി പുതുപുത്തന്‍ വന്ദേ ഭാരത്, പുതിയ കേന്ദ്ര ബഡ്‌ജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കേരളം

    Date:

    കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന് ഡിസംബര്‍ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

    തിരക്കേറിയ ഹൗറ-ന്യൂ ജല്‍പായ്ഗുരി റൂട്ടിലായിരിക്കും വന്ദേ ഭാരത് സര്‍വീസ് നടത്തുക.

    സര്‍വീസ് തുടങ്ങുന്നതോടെ വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള കവാടമായ കൊല്‍ക്കത്തയ്ക്കും സിലിഗുരിക്കുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനാവും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് ഉണ്ടാവുക. ഏഴരമണിക്കൂര്‍കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവും. രാവിലെ ആറുമണിക്ക് ഹൗറ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനിലെത്തും, വടക്കന്‍ ബംഗാള്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ഹൗറയിലെത്തും.

    കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ കേന്ദ്രബഡ്ജറ്റില്‍ പ്രഖ്യാപിച്ചേക്കും എന്നാണ് കരുതുന്നത്. തിരക്കേറിയ ചെന്നൈ, ബംഗളുരു, മംഗളുരു റൂട്ടുകളാണ് പരിഗണനയില്‍. ദക്ഷിണ റെയില്‍വേയും ഈ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന 16 പാസഞ്ചര്‍ കാറുകളടങ്ങിയ രണ്ട് യൂണിറ്റ് തിരുവനന്തപുരം ഡിവിഷന് നല്‍കും. ഓഗസ്റ്റിനകം രാജ്യത്താകെ 75ട്രെയിനുകള്‍ ഓടിക്കാനുള്ള കേന്ദ്രപദ്ധതിയിലാണ് കേരളം വന്ദേഭാരത് ട്രെയിന്‍ പ്രതീക്ഷിക്കുന്നത്.

    വന്ദേഭാരതിനായി തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി), ഷൊര്‍ണൂര്‍-മംഗളൂരു പാതകളുടെ വേഗത 130കിലോമീറ്റര്‍ വരെയായി കൂട്ടും. നിലവില്‍ എറണാകുളം-ഷൊര്‍ണൂര്‍ 80കി.മീറ്ററും ഷൊര്‍ണൂര്‍-മംഗലാപുരം 110കി.മീറ്ററുമാണ് ശരാശരി വേഗത. കൊടുംവളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ റെയില്‍ ബൈപ്പാസുകള്‍ നിര്‍മ്മിക്കും. ചെന്നൈ-കന്യാകുമാരി വന്ദേഭാരതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ ഇത് തിരുവനന്തപുരത്തേക്ക് നീട്ടിയേക്കും. ചെന്നൈ, കപൂര്‍ത്തല, റായ്ബറേലി കോച്ച്‌ ഫാക്ടറികളില്‍ 44 ട്രെയിനുകള്‍ നിര്‍മ്മാണത്തിലാണ്. മാസം എട്ട് ട്രെയിനുകള്‍ നിര്‍മ്മിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...