കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്ക്കാന് കാരണം എറണാകുളത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് പിഴവുപറ്റിയത് കൊണ്ടെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് ഇന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും പരിഗണിക്കും. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച അഡ്വ അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്ത് നടത്തിയത് അണികളിലടക്കം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുതിര്‍ന്ന നേതാക്കളായ എ കെ ബാലനും ടി പി രാമകൃഷ്ണനും ഉള്‍പ്പെട്ട സമിതിയാണ് തോല്‍വി പരിശോധിച്ചത്. ജില്ലയില്‍ നിന്നുളള സംസ്ഥാന നേതാക്കള്‍ക്കടക്കം വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

