MORE

    ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ച; അമിത് ഷാക്ക് കോണ്‍ഗ്രസ് കത്തയച്ചു

    Date:

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ ഒന്നില്‍ കൂടുതല്‍ തവണ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ്.

    സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. യാത്ര ഡല്‍ഹിയിലെത്തിയപ്പോള്‍ പലതവണ സുരക്ഷാ വീഴ്ചയുണ്ടായതായി കത്തില്‍ പറയുന്നു.

    കേന്ദ്ര ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തില്‍ വലിയ വീഴ്ചയാണ് വരുത്തിയത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്ക് അത് പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോഡോ യാത്രയിലെ സഹയാത്രികരുമാണ് രാഹുലിന് സുരക്ഷാവലയം തീര്‍ത്തത്. ഡല്‍ഹി പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു എന്നും വേണുഗോപാല്‍ കത്തില്‍ കുറ്റപ്പെടുത്തി.

    യാത്രയില്‍ പങ്കെടുക്കുന്നവരെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ജനുവരി മൂന്നിന് കശ്മീര്‍ ഗേറ്റില്‍നിന്നാണ് ജോഡോ യാത്ര പുനരാരംഭിക്കുന്നത്. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും സുരക്ഷാ പ്രശ്‌നമുള്ള പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്നുപോകാനുള്ളതെന്നും അതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

    ഭാരത് ജോഡോ യാത്ര നിര്‍ത്തിവെപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. യാത്രയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പൊലീസിനെ ഉപയോഗിച്ച്‌ യാത്ര തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...