MORE

    ഓണ്‍ലൈന്‍ ഗെയിമിംഗിനായി സ്വയം നിയന്ത്രണമുള്ള സംഘടന രൂപീകരിക്കാന്‍ ഐഎഎംഎഐ

    Date:

    ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗിനായി സ്വയം നിയന്ത്രണമുള്ള സംഘടന രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന അഭിപ്രായവുമായി ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ).

    ഉപഭോക്തൃ ഇന്‍റര്‍നെറ്റ് കമ്ബനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎഎംഎഐ.

    ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (എം.ഇ.ഐ.ടി.വൈ) ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ നിയന്ത്രിക്കുന്നതിനുള്ള നോഡല്‍ മന്ത്രാലയമായി മാറി. ഇതോടെയാണ് ഇത്തരം ഓണ്‍ലൈന്‍ ഗെയിമിംഗുമായി ബന്ധപ്പെട്ട നയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗിനായി ഒരു നയം ആവിഷ്കരിക്കാനും ഈ മേഖലയ്ക്കായി സ്വയം നിയന്ത്രണ സംഘടന രൂപീകരിക്കാനും മന്ത്രാലയത്തിന്‍റെ പദ്ധതികളെക്കുറിച്ച്‌ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലേക്ക് എത്തുന്ന ഓണ്‍ലൈന്‍ ഗെയിമിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിതവും ചിട്ടയായതുമായ രീതിയില്‍ വളരാന്‍ ഈ വിഭാഗത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ഡോ ശുഭോ റേ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...