കോയമ്ബത്തൂര്‍: വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേരുള്‍പ്പെടെ നാലു പേര്‍ മരിച്ചു.
തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാര്‍(35), ഭാര്യ പ്രിയ (25). ഭാര്യമാതാവ് ശെല്‍വി(60) അയല്‍വാസി പെരിയക്ക(72) എന്നിവരാണ് മരിച്ചത്.
പുതുവത്സരാഘോഷത്തിന് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. മകള്‍ക്ക് പാല്‍ കാച്ചാന്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പറയുന്നു. അപകടത്തില്‍ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ടണ്ണോളം നാടന്‍ പടക്കയിനങ്ങളാണ് അനധികൃതമായി ഇവിടെ സൂക്ഷിച്ചിരുന്നത്.

