MORE

    ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രീംകോടതി

    Date:

    ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനു പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്നുവെന്ന് സുപ്രീം കോടതി.

    പട്ടികയിലെ പേരുകള്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. കൊളീജിയം രണ്ടാം തവണയും അയച്ച ജഡ്ജിമാരുടെ നിയമന ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചത് ആശങ്കാജനകമാണ്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്‍റെ ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടലാണെന്ന പ്രതീതി ജനിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

    ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുന്നോട്ടുവച്ച 22 ശുപാര്‍ശകള്‍ നവംബറില്‍ കേന്ദ്ര നിയമമന്ത്രാലയം തിരിച്ചയച്ചിരുന്നു. ഇതില്‍ ഒമ്ബതെണ്ണം രണ്ടാം തവണയും കൊളീജിയം മുന്നോട്ടുവയ്ക്കുന്ന ശുപാര്‍ശകളാണ്. ആവര്‍ത്തിച്ചു നല്‍കുന്ന ശുപാര്‍ശകള്‍ കേന്ദ്രം തിരിച്ചയക്കുന്നത് ചിന്തിക്കേണ്ട കാര്യമാണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു. കേന്ദ്രം നല്‍കിയ പട്ടികയിലെ ചില പേരുകള്‍ കൊളീജിയം പരിഗണിച്ചിരുന്നില്ല. ഈ പേരുകള്‍ കൊളീജിയം പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ച ശേഷമാണ് ശുപാര്‍ശ തിരിച്ചയച്ചതെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു.

    കൊളീജിയം ഉടന്‍ യോഗം ചേര്‍ന്ന് ശുപാര്‍ശകളില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജിത തുടങ്ങിയവരുടെ നിയമനത്തിനുള്ള കൊളീജിയത്തിന്‍റെ രണ്ടാമത്തെ ശുപാര്‍ശയും കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. വിവിധ ഭരണ ഘട്ടങ്ങള്‍ കണക്കിലെടുത്താണ് ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച ശുപാര്‍ശകള്‍ കൊളീജിയം തയ്യാറാക്കുന്നത്. സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്‍റെ പത്തോളം ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന്‍്റെ പരിഗണനയിലാണ്. എന്നാല്‍ തീരുമാനം വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...