MORE

    അതിശൈത്യത്തില്‍ തണുത്ത് വിറച്ച്‌ ഉത്തരേന്ത്യ; ഡല്‍ഹിയില്‍ ഹിമാചല്‍ പ്രദേശിനെയും ഉത്തരാഖണ്ഡിനെയും വെല്ലുന്ന തണുപ്പ്: കാഴ്ചാ പരിധി പൂജ്യത്തിലെത്തി ആഗ്രയും പഞ്ചാബിലെ ഭട്ടിന്‍ഡയും

    Date:

    ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യ അതിശൈത്യത്തിന്റെയുംം മൂടല്‍മഞ്ഞിന്റെയും പിടിയിലാണ്. പഞ്ചാബിലെ ഭട്ടിന്‍ഡയിലും യു.പി.യിലെ ആഗ്രയിലും കാഴ്ചപരിധി പൂജ്യമായി മാറി. ഡല്‍ഹിയിലെ അതിശൈത്യം വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മിക്ക സ്ഥലങ്ങളേക്കാള്‍ കുറഞ്ഞ താപനിലയാണ് നാലുദിവസമായി ഡല്‍ഹിയില്‍ തുടരുന്നത്.

    പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞുമുണ്ടായതോടെ ഞായറാഴ്ച 88 തീവണ്ടികള്‍ റദ്ദാക്കി. 335 എണ്ണം വൈകിയോടുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍നിന്നുള്ള 25 വിമാനങ്ങളും വൈകി. ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവന്നില്ല. തണുപ്പ് മേഖലകളായ ഹിമാചല്‍പ്രദേശിലെ ചമ്ബ (8.2 ഡിഗ്രി), ദല്‍ഹൗസി (8.2), ധര്‍മശാല (6.2), ഷിംല (9.5), ഹാമിര്‍പുര്‍ (3.9), മണാലി (4.4), സോളന്‍ (3.6), ഉത്തരാഖണ്ഡിലെ ദെഹ്റാദൂണ്‍ (6.0), മസൂറി (9.6), നൈനിറ്റാള്‍ (6.2) എന്നിവിടങ്ങളിലേക്കാള്‍ ഡല്‍ഹിയില്‍ തണുപ്പ് കൂടുതലാണിപ്പോള്‍.

    ഡല്‍ഹിയുടെ ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണസ്ഥലമായ സഫ്ദര്‍ജങ്ങിലാണ് 1.9 ഡിഗ്രി രേഖപ്പെടുത്തിയത്. ഇവിടെ കൂടിയ താപനില 16.7 ഡിഗ്രിയാണ്. എന്നാല്‍, സെന്‍ട്രല്‍ ഡല്‍ഹിയിലെ റിഡ്ജ് മേഖലയില്‍ 1.5 ഡിഗ്രിയാണ് ഞായറാഴ്ച കുറഞ്ഞ താപനില. ഡല്‍ഹിയിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശരാശരിയെക്കാള്‍ ഏഴ് ഡിഗ്രി കുറവാണ് കൂടിയ താപനില. കൊടുംതണുപ്പായതോടെ ഡല്‍ഹിയില്‍ വൈദ്യുതി ഉപയോഗവും വര്‍ധിച്ച്‌ വെള്ളിയാഴ്ച 5,526 മെഗാവാട്ടായി. കൃഷി, കന്നുകാലികള്‍, ജലവിതരണം, ഗതാഗതം, വൈദ്യുതി മേഖലകളെയെല്ലാം തണുപ്പ് ബാധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിലെ നൗഗോഗിങ്ങില്‍ മൈനസ് ഒരു ഡിഗ്രിയും രാജസ്ഥാനിലെ ചുരുവില്‍ മൈനസ് 0.5 ഡിഗ്രിയുമാണ് കുറഞ്ഞ താപനില.

    പഞ്ചാബിലെ പട്യാല, ചണ്ഡീഗഢ്, ഹരിയാണയിലെ ഹിസാര്‍, രാജസ്ഥാനിലെ അല്‍വര്‍, യു.പി.യിലെ ലക്നൗ തുടങ്ങിയ സ്ഥലങ്ങളില്‍ 25 മീറ്ററും ഡല്‍ഹി (പാലം), പഞ്ചാബിലെ അമൃത്സര്‍, ലുധിയാന, യു.പി.യിലെ വാരാണസി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിലും 50 മീറ്ററുമായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ കാഴ്ചപരിധി. കാഴ്ചപരിധി പൂജ്യത്തിനും അമ്ബതിനുമിടയിലാണെങ്കില്‍ വളരെ കനത്ത മൂടല്‍മഞ്ഞായി കണക്കാക്കും. കാഴ്ചപരിധി 51-നും 200-നുമിടയിലാണെങ്കില്‍ കനത്ത മൂടല്‍മഞ്ഞ്, 201-നും 500-നും ഇടയിലാണെങ്കില്‍ ഇടത്തരം, 501-നും ആയിരത്തിനുമിടയിലാണെങ്കില്‍ സാധാരണം എന്നിങ്ങനെയാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

    ഹരിയാണയിലെ ഹിസാര്‍ (1.4), പിലാനി (1.5) തുടങ്ങിയ സ്ഥലങ്ങളില്‍ ഡല്‍ഹിയേക്കാള്‍ തണുപ്പ് കൂടുതലാണ്. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കാലാവസ്ഥാ കേന്ദ്രം ശനിയാഴ്ച മുതല്‍ 48 മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കൊടുംതണുപ്പില്‍ അധികനേരം തുടരുന്നത് ഫ്രോസ്റ്റ്ബൈറ്റിന് (ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം) കാരണമായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. വൈറ്റമിന്‍ സി കൂടുതലുള്ള പഴങ്ങള്‍ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്ന് അവര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...