ന്യൂഡല്‍ഹി: മുസ്ലിംകള്ക്ക് ഇന്ത്യയില്‍ പേടിക്കാന്‍ ഒന്നുമില്ലെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പക്ഷേ, മേധാവിത്വം അവകാശപ്പെടരുത്.
ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായിരിക്കും. അതാണ് ലളിതമായ സത്യം -അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍ പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിനും ഓര്‍ഗനൈസറിനും നല്കിയ അഭിമുഖത്തിലാണ് ഭാഗവത് ഇങ്ങനെ പറഞ്ഞത്.
മുസ്ലിംകള്ക്ക് ഹാനിയൊന്നും ഇവിടെയില്ല. തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അങ്ങനെയാകാം. മുന്‍ഗാമികളുടെ വിശ്വാസത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയുമാകാം. അത് അവരുടെ ഇഷ്ടം. ഹിന്ദുക്കള്‍ക്ക് ശാഠ്യമൊന്നുമില്ല. എന്നാല്‍, ”ശ്രേഷ്ഠ മതം ഞങ്ങളുടേതാണ്. ഒരുകാലത്ത് ഇവിടം ഭരിച്ചു. വീണ്ടും ഭരിക്കും. ശരിയായ പാത ഞങ്ങളുടേതാണ്. മറ്റുള്ളതെല്ലാം തെറ്റാണ്. ഞങ്ങള്‍ വ്യത്യസ്തരാണ്. അതുകൊണ്ട് അങ്ങനെതന്നെ തുടരുകയും ചെയ്യും. നമുക്ക് ഒന്നിച്ചുകഴിയാന്‍ പറ്റില്ല” -ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ മുസ്ലിംകള് ഉപേക്ഷിക്കണം.
പരമ്ബരാഗത രാഷ്ട്രീയത്തില്‍നിന്ന് ആര്.എസ്.എസ് തുടര്‍ന്നും അകലം പാലിച്ചുനില്ക്കും. അധികാരത്തില്‍ ഇല്ലാതിരുന്നപ്പോഴും സംഘിന്റെ വാക്കുകള്‍ കേട്ടിട്ടുള്ള നേതാക്കളുണ്ടെന്ന് പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുന്ന കാലത്തെ ചില സംഭവങ്ങളിലൂടെ അദ്ദേഹം വിവരിച്ചു.

