ചെന്നൈ: സേതുസമുദ്രം പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍. അണ്ണാഡിഎംകെ, ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഒറ്റക്കെട്ടായാണ്, മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചത്. പദ്ധതി നടപ്പാകുന്നതോടെ തമിഴ്നാടിന്റെയും രാജ്യത്തിന്റെയും സമ്ബദ് വ്യവസ്ഥ മെച്ചപ്പെടുമെന്നും തൊഴിലവസരങ്ങള്‍, വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേതുസമുദ്രം പദ്ധതി ഉടന്‍ നടപ്പാക്കണണെന്നാണ് എല്ലാവരും രാഷ്ട്രീയ ഭേദമന്യേ ആവശ്യപ്പെടുന്നത്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ പാക്ക് കടലിടുക്കിനെയും ഗള്‍ഫ് ഓഫ് മാന്നാറിനെയും ബന്ധിപ്പിച്ച് കപ്പല്‍പാത നിര്‍മ്മിക്കുന്നതാണ് സേതുസമുദ്രം പദ്ധതി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ച പദ്ധതി, പരിസ്ഥിതി പ്രശ്നങ്ങളും രാമായണത്തില്‍ പരാമര്‍ശിക്കുന്ന രാമസേതുവുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്നങ്ങളുടെ പേരിലുള്ള പ്രതിഷേധങ്ങളെ തുടര്‍ന്നും 2013 മുതല്‍ സ്തംഭിച്ച അവസ്ഥയിലാണ്.

