MORE

    നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

    Date:

    ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം രാത്രി ഇരിങ്ങാലക്കുട മെറീന ആശുപത്രി ജങ്ഷനില്‍ യുവാവിനെ റോഡില്‍ ഓടിച്ചിട്ടു വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയില്‍.

    ഇരിങ്ങാലക്കുട കനാല്‍ ബേസ് കേളനിയില്‍ വടക്കുംതറ വീട്ടില്‍ മിഥുനെയാണ് (34) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ചുങ്കത്ത് വാടകക്ക് താമസിക്കുന്ന തെക്കേത്തല വീട്ടില്‍ ജിനു ലാലിനാണ് വെട്ടേറ്റത്.

    തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ജിനു ലാല്‍. പിണ്ടി പെരുന്നാളിനിടെ ജിനു ലാലും കൂട്ടരും മിഥുനുമായി അടിപിടി നടന്നിരുന്നതായി പറയുന്നുണ്ട്. ഇതിലുള്ള വൈരാഗ്യത്താല്‍ കുറച്ചു ദിവസമായി ഇവരെ ആക്രമിക്കാന്‍ പദ്ധതിയിട്ടു നടക്കുകയായിരുന്നു മിഥുന്‍.പല സ്ഥലത്ത് വെച്ചു പിന്തുടര്‍ന്നെങ്കിലും വ്യാഴാഴ്ച രാത്രി തട്ടുകടക്കടുത്തുവെച്ച്‌ കണ്ടയുടനെ ഓട്ടോയിലെത്തിയ പ്രതി വാളുമായി ഓടിയെത്തി കഴുത്തിന് പിന്നില്‍ വെട്ടുകയായിരുന്നു. ജിനു പ്രാണരക്ഷാര്‍ഥം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

    കഴുത്തിന് പിന്നില്‍ ആഴത്തിലുള്ള മുറിവേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതി മൂന്നുപീടികയില്‍ എത്തി അവിടന്ന് പല ബൈക്കുകളില്‍ കയറി കൊടുങ്ങല്ലൂര്‍ പോയി അര്‍ധരാത്രിയോടെ ചാലക്കുടിയിലെത്തി മുറിയെടുത്ത് താമസിക്കുകയായിരുന്നു.ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...