MORE

    പുടിന്‍റെ അര്‍ദ്ധ സൈനിക ഗ്രൂപ്പ് ഉക്രൈനിലെ സോലിഡാര്‍ നഗരം കീഴടക്കിയെന്ന് റഷ്യ

    Date:

    കീവ്: ഉക്രൈനിലെ സോലിഡാര്‍ നഗരം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് റഷ്യ. കിഴക്കന്‍ ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ ബഹ്മുത്തിലേക്ക് മുന്നേറുന്നത് ഇതോടെ എളുപ്പമാക്കും.

    സമീപ കാലങ്ങളില്‍ ഉക്രൈനില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ വിജയം. ഡോണ്‍ബാസ് മേഖലയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സോലിഡാര്‍ ധാരാളം ഉപ്പ് പാടങ്ങളുള്ള ഒരു ചെറിയ പട്ടണമാണ്.

    യുദ്ധം തുടങ്ങുന്നതിന് മുമ്ബ് ജനസംഖ്യ 10,000 മാത്രമായിരുന്നു. സോലിഡാര്‍ നഗരം കീഴടക്കുന്നത് നിര്‍ണ്ണായകമല്ലെങ്കിലും, അടുത്തുള്ള തന്ത്രപ്രധാന നഗരമായ ബഹ്മൂത്തിലേക്കുള്ള മുന്നേറ്റം എളുപ്പമാകുമെന്നതാണ് റഷ്യയുടെ ആശ്വാസം. ദിവസങ്ങളായി ബഹ്മൂത്തില്‍ റഷ്യന്‍, ഉക്രേനിയന്‍ സൈന്യങ്ങള്‍ തമ്മില്‍ കനത്ത പോരാട്ടം നടക്കുന്നുണ്ട്.

    കഴിഞ്ഞ ജൂലൈ മുതല്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ മുന്നേറ്റം. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വകാര്യ അര്‍ദ്ധ സൈനിക ഗ്രൂപ്പായ വാഗ്നര്‍ ഗ്രൂപ്പാണ് സോലിഡാര്‍ പിടിച്ചെടുത്തത്. എന്നാല്‍ റഷ്യയുടെ അവകാശവാദം ഉക്രൈന്‍ നിഷേധിച്ചു. സൈന്യം ഇപ്പോഴും സോലിഡാറിലുണ്ടെന്ന് ഉക്രൈന്‍ അവകാശപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...