ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമിതാഴ്ചമൂലമുണ്ടായ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന ഹരജി തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ.
ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ഹരജി നല്‍കിയത്. അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന ആവശ്യം ജനുവരി പത്തിന് കോടതി നിരസിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹരജി 16ന് പരിഗണിക്കാന്‍ തീരുമാനിച്ചത്.

