ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ എയര്‍ടെല്‍. ഉപയോക്താക്കള്‍ക്ക് 2 ജിബി ഡാറ്റ സൗജന്യമായാണ് എയര്‍ടെല്‍ നല്‍കുന്നത്.
എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് സൗജന്യമായി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുക. എങ്ങനെ സൗജന്യ ഡാറ്റ ക്ലെയിം ചെയ്യണമെന്ന് പരിചയപ്പെടാം.
തിരഞ്ഞെടുത്ത റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പമാണ് 2 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്നത്. പ്രീപെയ്ഡ് പ്ലാനുകളായ 58 രൂപ, 65 രൂപ, 98 രൂപ, 265 രൂപ, 359 രൂപ, 549 രൂപ, 699 രൂപ, 719 രൂപ, 839 രൂപ എന്നിവ റീചാര്‍ജ് ചെയ്യുമ്ബോള്‍ 2 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതാണ്. എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഉപയോഗിച്ചാണ് റീചാര്‍ജ് ചെയ്യേണ്ടത്. ഈ വ്യവസ്ഥ പാലിക്കുന്നവര്‍ക്ക് മാത്രമാണ് 2 ജിബി ഡാറ്റ ലഭിക്കുകയുള്ളൂ എന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്.

