MORE

    2024 ലും നരേന്ദ്ര മോദി തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സഥാനാര്‍ത്ഥി; ഗുജറാത്ത് ഫലം നല്‍കുന്ന സൂചന മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ്; ഈ സന്ദേശം കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എത്തിയെന്നും അമിത് ഷാ

    Date:

    ന്യൂഡല്‍ഹി: 2024 ലും നരേന്ദ്ര മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്ബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.

    ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന മോദി വീണ്ടും തെരഞ്ഞെടുക്കുമെന്നാണ്. ഗുജറാത്തിലെ ജനങ്ങള്‍ സംസ്ഥാനത്ത് റെക്കോഡ് സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്താന്‍ ബിജെപിയെ സഹായിച്ചു. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് മറുപടി നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.

    ഗുജറാത്തിലെ ജനങ്ങള്‍ ജാതീയതയുടെ വിഷം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. പൊള്ളയായതും വ്യാജവുമായ വാഗ്ദാനങ്ങള്‍ നല്‍കുന്നവരെ തല്ലിച്ചതച്ചു. ഗുജറാത്തിനെയും നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഗുജറാത്തിലെ ജനങ്ങള്‍ മറുപടി നല്‍കിയെന്നും ഷാ പറഞ്ഞു. ഈ ഫലത്തിന്റെ പ്രധാന്യം ഗുജറാത്തിനു മാത്രമല്ല. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ഒരിക്കല്‍ കൂടി നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാന്‍ രാജ്യം മുഴുവന്‍ തയാറാണ്. ഗുജറാത്തിന്റെ ഈ സന്ദേശം കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എത്തിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി പദത്തില്‍ തല്‍ക്കാലം ഒഴിവില്ലെന്നാണ് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ മറുപടി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...