MORE

    ‘കൈകാര്യം ചെയ്യും’ ; മധ്യപ്രദേശ്‌ സര്‍ക്കാരിന്‌ സുപ്രീംകോടതി താക്കീത്‌

    Date:

    ന്യൂഡല്‍ഹി

    ഹിന്ദുവിരുദ്ധ പുസ്തകം ലൈബ്രറിയില്‍ സൂക്ഷിച്ചെന്ന് ആരോപിച്ചുള്ള എബിവിപിയുടെ പരാതിയില്‍ കോളേജ് പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്യാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി.

    പ്രിന്‍സിപ്പലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ എതിര്‍ക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

    സര്‍ക്കാര്‍ ഉത്തരവാദിത്വം കാട്ടണം. 2014ല്‍ അദേഹം പ്രിന്‍സിപ്പല്‍ പോലുമല്ലാത്ത കാലത്ത് ലൈബ്രറിയില്‍ വാങ്ങിയ പുസ്തകമാണ്. എന്നിട്ടും അറസ്റ്റുചെയ്യണം എന്നാണോയെന്നും മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനാണ് തീരുമാനമെങ്കില്‍ കൈകാര്യം ചെയ്തോളാമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

    ഇന്‍ഡോറിലെ സര്‍ക്കാര്‍ ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇനാമുര്‍ റഹ്മാന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഡോ. ഫര്‍ഹത്ത് ഖാന്‍ എഴുതിയ ‘കളക്ടീവ് വയലന്‍സ് ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം’ എന്ന പുസ്തകം ലൈബ്രറിയിലുള്ളതിനെതിരെ എബിവിപിക്കാര്‍ അക്രമസമരം നടത്തിയിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ കേ സെടുത്തു. പ്രിന്‍സിപ്പലിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി അറസ്റ്റില്‍നിന്ന് സംരക്ഷണവും മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...