ഇന്നലെ നടന്ന എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിംഗിന് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു.
കോച്ച് ഇവാന്‍ വുകോമനോവിച്ച് പറയുന്നതനുസരിച്ച്, സന്ദീപ് സിംഗിന് തലയ്ക്ക് സാരമായ മുറിവേറ്റിട്ടുണ്ട്, ഇപ്പോള്‍ ആശുപത്രിയില്‍ സ്റ്റിച് എടുകയാണ് താരം എന്ന് കോച്ച് മത്സര ശേഷം പറഞ്ഞു. കൂടാതെ, മത്സരത്തിനിടെ സിംഗിന്റെ കണങ്കാല്‍ ട്വിസ്റ്റ് ആയതായും ക്ലബ് സംശയിക്കുന്ന എന്ന് കോച്ച് പറഞ്ഞു.

