ലിയോണിന്റെ ഫുള്‍ ബാക്ക് മാലോ ഗസ്റ്റോയ്ക്കായി ചെല്‍സി ഒരു ഓപ്പണിംഗ് ഓഫര്‍ സമര്‍പ്പിച്ചതായി ഫുട് മെര്‍കാറ്റോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തങ്ങളുടെ പ്രതിരോധ താരത്തെ വില്‍ക്കില്ല എന്ന് ലിയോണ്‍ അറിയിച്ചിട്ടും ചെല്‍സി താരത്തെ ടീമില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. ലിയോണ്‍ ക്ലബിന് നിരസിക്കാന്‍ കഴിയാത്ത ഒരു ഓഫറുമായി ചെല്‍സി തിരിച്ചെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
ലോറന്റ് ബ്ലാങ്കിന്റെ ടീമിലെ സ്ഥിരം സ്റ്റാര്ട്ടരാണ് മാലോ ഗസ്റ്റോ ഇപ്പോള്‍. കഴിഞ്ഞ സീസണിന്റെ മധ്യത്തില്‍ മുതല്‍ ഗസ്റ്റോ ടീമിലെ സ്ഥിരാംഗം ആണ്. ലിയോണിന്റെ സീനിയര്‍ ടീമിനായി അദ്ദേഹം ആകെ 54 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, ആറ് അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

