MORE

    ഭക്ഷ്യ സംസ്കരണ രംഗത്ത് കേരളം ബീഹാറിനെക്കാള്‍ പിന്നില്‍: പശുപതികുമാര്‍ പരശ്

    Date:

    കോഴിക്കോട്: ഭക്ഷ്യസംസ്കരണ രംഗത്ത് കേരളം ഏറെ പിന്നിലാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി പശുപതികുമാര്‍ പരശ്.

    ആര്‍എല്‍ജെപി സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ പിന്നിലാണ് കേരളത്തിലെ സ്ഥിതി. ഈ രംഗത്ത് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

    ഭക്ഷ്യസംസ്കരണ മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്ബനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചടയക്കേണ്ടതല്ലാത്ത 35% സബ്സിഡി നല്‍കുന്നുണ്ട്. ആദിവാസി- ദളിത് സമുദായങ്ങള്‍ ആരംഭിച്ച സ്ഥാപനമാണെങ്കില്‍ തിരിച്ചടയ്ക്കേണ്ടതില്ലാത്ത 50 ശതമാനം സബ്സിഡി നല്‍കുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

    2024ലെ തെരഞ്ഞെടുപ്പിലും എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരികയും ആര്‍എല്‍ജെപി മന്ത്രിസഭയുടെ ഭാഗമായുണ്ടാകുമെന്നും പശുപതികുമാര്‍ കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...