ഷില്ലോങ്: ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഘാലയയില്‍ കൂറുമാറ്റങ്ങള്‍ വ്യാപകമായി തുടരുകയാണ്.
ഒരു മന്ത്രി ഉള്‍പ്പെടെ അഞ്ച് സിറ്റിംഗ് എം എല്‍ എമാര്‍ കഴിഞ്ഞയാഴ്ച പ്രാദേശിക യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍ സി പി) ഏക നിയമസഭാംഗമായ സലെന്‍ സാങ്മ ഇന്നലെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസിന് കൂടുതല്‍ ആവേശമായി.

