ബംഗളൂരു: ‘സമ്ബൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്ത്’ എന്ന പ്രഖ്യാപനം നടത്തി വര്‍ഷങ്ങളായിട്ടും ഗ്രാമത്തില്‍ മതിയായ ശൗചാലയങ്ങളില്ല, ഒടുവില്‍ സ്ത്രീകള്‍ പഞ്ചായത്ത് ഓഫിസ് തന്നെ താഴിട്ടുപൂട്ടി.
കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ദംബലിലാണ് സംഭവം.
2018ല്‍ ഗദഗ് ജില്ലയെ സമ്ബൂര്‍ണ വെളിയിട വിസര്‍ജന മുക്തമായി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഗ്രാമങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. എന്നാല്‍, വര്‍ഷങ്ങളായിട്ടും ശൗചാലയങ്ങള്‍ മാത്രം നിര്‍മിച്ചു നല്‍കിയില്ല. ഇതോടെ ഗ്രാമവാസികള്‍ വെളിയിടത്തില്‍തന്നെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരായി.
സാംക്രമികരോഗങ്ങള്‍ക്ക് ഇതാണ് കാരണമെന്നായി അധികൃതര്‍. തങ്ങളുടെ ദുരവസ്ഥ നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തി നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. ഇതോടെയാണ് രോഷാകുലരായ നൂറുകണക്കിന് സ്ത്രീകളെത്തി പഞ്ചായത്ത് ഓഫിസ് പൂട്ടിയത്.
ഉടനടി ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെ രണ്ടുമണിക്കൂറിന് ശേഷമാണ് സ്ത്രീകള്‍ ഓഫിസ് തുറന്നുകൊടുത്തത്.
പുതിയ ശൗചാലയങ്ങള്‍ നിര്‍മിക്കണമെന്നും പൊട്ടിപ്പൊളിഞ്ഞവ നന്നാക്കണമെന്നും നിരവധിതവണ ആവശ്യപ്പെട്ടിരുന്നതായി ദംബല്‍ സ്വദേശികളായ നീലവ്വ ദൊഡ്ഡമണി, രേണുക പാട്ടീല്‍ എന്നിവര്‍ പറഞ്ഞു.
അതേസമയം, കോവിഡ് കുത്തിവെപ്പിന്‍റെയും ബോധവത്കരണത്തിന്റെയും തിരക്കിലായതിനാല്‍ മെറ്റാന്നിനും സമയം കിട്ടിയിെല്ലന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം.

