MORE

    പ്രദര്‍ശനം; പ്രതിഷേധം

    Date:

    ന്യൂഡല്‍ഹി/തിരുവനന്തപുരം/ഹൈദരാബാദ്: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളുള്ള ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍’ ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തുനിന്ന് മറച്ചുപിടിക്കാന്‍ നടത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം പൊളിയുന്നു.

    ബി.ബി.സി സംപ്രേഷണത്തിനു പിന്നാലെ ഡോക്യുമെന്ററി ഇന്ത്യയിലെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍നിന്ന് നീക്കാന്‍ രായ്ക്കുരാമാനം കരുക്കള്‍ നീക്കിയ സര്‍ക്കാര്‍ ശ്രമം പരിഹാസ്യമായെന്ന് വെളിവാക്കി പ്രതിപക്ഷ സംഘടനകളും വിദ്യാര്‍ഥി സമൂഹവും രാജ്യവ്യാപകമായി ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍’ പ്രദര്‍ശിപ്പിച്ചു. ഇടതു സംഘടനകളും കോണ്‍ഗ്രസും കേരളത്തില്‍ വിവിധയിടങ്ങളിലും പ്രദര്‍ശനം നടത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാനെത്തിയത് തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാട്ടും സംഘര്‍ഷം സൃഷ്ടിച്ചു.

    ദേശീയതലത്തില്‍ പ്രചാരണം ഏറ്റെടുത്ത വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഡോക്യുമെന്ററി ലിങ്കുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വിദ്യാര്‍ഥി യുവജന സംഘടനകള്‍ കാമ്ബസുകളിലും തെരുവുകളിലും പരസ്യ പ്രദര്‍ശനവും തുടങ്ങി. തിങ്കളാഴ്ച ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് എച്ച്‌.സി.യു യൂനിറ്റിന്റെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് എ.ബി.വി.പി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ജെ.എന്‍.യുവില്‍ രജിസ്ട്രാറുടെ വിലക്ക് ലംഘിച്ച്‌ പ്രദര്‍ശിപ്പിക്കുമെന്ന് സര്‍വകലാശാല യൂനിയന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി വാഴ്സിറ്റിയില്‍ വൈദ്യുതി വിച്ഛേദിച്ചു. എത്ര മറച്ചാലും സത്യം പൂര്‍ണ തേജസ്സോടെ പുറത്തുവരുമെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ഡോക്യുമെന്ററിയെ പിന്തുണച്ചപ്പോള്‍ വെള്ളക്കാരാണ് ഇപ്പോഴും പ്രതിപക്ഷത്തിന്റെ യജമാനന്മാരെന്ന് ബി.ജെ.പി പ്രതികരിച്ചു.

    സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടന്നത്. തിരുവനന്തപുരം പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പരിപാടി തടയാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു നേരിട്ടു. വെള്ളയമ്ബലം മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസും പ്രദര്‍ശനം നടത്തി. ഇവിടെയും ബി.ജെ.പി പ്രതിഷേധമുണ്ടായി. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിലക്ക് ലംഘിച്ചാണ് എസ്.എഫ്.ഐ പ്രദര്‍ശനം നടത്തിയത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്, കെ.എസ്.യു സംഘടനകള്‍ ലോ കോളജിലും ഫാറൂഖ് കോളജിലും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. തടയുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആരുമെത്തിയില്ല. എറണാകുളത്ത് മഹാരാജാസ്‌ കോളജ്‌, ലോ കോളജ്‌ അടക്കം വിവിധയിടങ്ങളില്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രദര്‍ശനം നടത്തി. ലോ കോളജിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. വരും ദിവസങ്ങളിലും വിവിധ കാമ്ബസുകളിലുള്‍പ്പെടെ പ്രദര്‍ശനം പ്രഖ്യാപിച്ചിട്ടുണ്ട്.

    വയനാട്ടില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം തടയാന്‍ ശ്രമമുണ്ടായി. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചത്. ഇതിനിടെ ബി.ജെ.പി പ്രവര്‍ത്തകരെത്തി തടയാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ചു ബി.ജെ.പി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുശേഷം പൊലീസിന്‍റെ കനത്ത സുരക്ഷയില്‍ ഡോക്യൂമെന്‍ററി പ്രദര്‍ശനം പൂര്‍ത്തിയാക്കി.

    സംസ്ഥാനത്തുടനീളം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. രാജ്യമെമ്ബാടും പ്രദര്‍ശിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം. പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം അനുവദിക്കരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടു. പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ച പ്രസിഡന്‍റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ പ്രസ്താവിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...