ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഗൂഗിളിലെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്ബളം ഈ വര്‍ഷം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സിഇഒ സുന്ദര്‍ പിച്ചൈ.
ശമ്ബളത്തിന്റെ 6 ശതമാനത്തോളം വെട്ടികുറയ്ക്കാനാണ് സാധ്യത എന്നാണ് പുറത്തു വരുന്ന വിവരം.
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. ടെക് ഭീമന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകള്‍ നേരിടുകയാണ് കമ്ബനി. ഇത് പരിഹരിക്കുന്നതിനായി ശമ്ബളം വെട്ടികുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് ആണ് സുന്ദര്‍ പിച്ചൈ വ്യക്തമാക്കുന്നത്.
സീനിയര്‍ വൈസ് പ്രസിഡന്റ് തലത്തിന് മുകളിലുള്ള എല്ലാ ജീവനക്കാരുടെയും വാര്‍ഷിക ബോണസില്‍ നിന്നും വലിയൊരു തുക വെട്ടികുറയ്ക്കും. അതേസമയം ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈയുടെ ശമ്ബളം എത്രത്തോളം വെട്ടികുറയ്ക്കുമെന്നത് വ്യക്തമല്ല.
കമ്ബനിയുടെ വളര്‍ച്ച മന്ദഗതിയിലായതിനാല്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളും പ്രവര്‍ത്തങ്ങളും എടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പിരിച്ചുവിടലുകള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ളത് എന്ന് സുന്ദര്‍ പിച്ചൈ കൂട്ടിച്ചേര്‍ത്തു.

