MORE

    ‘ഭാരത് ജോഡോ യാത്രയില്‍ സുരക്ഷ ഉറപ്പാക്കണം’; അമിത് ഷാക്ക് ഖാര്‍ഗെയുടെ കത്ത്

    Date:

    ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്രക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.

    സുരക്ഷാ വീഴ്ചയുണ്ടെന്നാരോപിച്ച്‌ വെള്ളിയാഴ്ച ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്.

    വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ പര്യടനം തുടങ്ങി ബനിഹാല്‍ ടവറില്‍ വെച്ച്‌ സുരക്ഷ ഒരുക്കിയിരുന്ന സി.ആര്‍.പി.എഫ് സേനാംഗങ്ങളെ പിന്‍വലിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.

    “അടുത്ത രണ്ട് ദിവസങ്ങളിലും ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ചടങ്ങിലും വലിയ ജനക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നത്. നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മറ്റ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സമാപന ചടങ്ങില്‍ പങ്കെടുക്കും. ഈ വിഷയത്തില്‍ ഇടപെട്ട് ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന പരിപാടി അവസാനിക്കുന്നതുവരെ മതിയായ സുരക്ഷ ഒരുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നതായും കത്തില്‍ പറയുന്നു.

    രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരമാണ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവക്കേണ്ടി വന്നതെന്നും ഖാര്‍ഗെ പറഞ്ഞു. “ഞങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസിനെ അഭിനന്ദിക്കുന്നു. യാത്രയുടെ അവസാനം വരെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നത് തുടരുമെന്ന അവരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു”- ഖാര്‍ഗെ പറഞ്ഞു.

    3500 കിലോമീറ്റര്‍ പിന്നിടുന്ന കാല്‍നട യാത്ര രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. യാത്ര രാഷ്ട്രീയമല്ലെന്നും വര്‍ധിച്ചുവരുന്ന വിദ്വേഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഒന്നിപ്പിക്കാനാണ് യാത്രയിലൂടെ ശ്രമിക്കുന്നതെന്നും പാര്‍ട്ടി അവകാശപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...