നടന് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി പാര്‍ട്ടി അറിയിച്ചു.
www.maiam.com എന്ന സൈറ്റില്‍ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുമെന്ന പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം പുറത്തറിയുന്നത്. ‘2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ വന്‍ പ്രഖ്യാപനം’ എന്ന തലക്കെട്ടില്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംശയം ഉയര്‍ന്നത്. പിന്നാലെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി പാര്‍ട്ടി അറിയിച്ചു. സൈറ്റില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. സൈറ്റ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും പാര്‍ട്ടി അറിയിച്ചു. ജനാധിപത്യത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരാണ് സൈറ്റ് ഹാക്ക് ചെയ്തതെന്നും അത്തരം ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.

