MORE

    Stalin Says | ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടം തുടരും, ഒരു ഭാഷ ഉപയോഗിച്ച്‌ മറ്റ് വംശങ്ങളുടെ സംസ്‌കാരത്തെ നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍

    Date:

    ചെന്നൈ: (www.kvartha.com) ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

    ഒരു രാജ്യം, ഒരു മതം, ഒരു തിരഞ്ഞെടുപ്പ്, ഒരു പ്രവേശന പരീക്ഷ, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്നിവ പോലെ ഒരു ഭാഷ ഉപയോഗിച്ച്‌ മറ്റ് വംശങ്ങളുടെ സംസ്‌കാരത്തെ നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഹിന്ദിക്ക് കൊടുക്കുന്ന പ്രാധാന്യം മറ്റ് ഭാഷകളെ അവഗണിക്കുക മാത്രമല്ല അവയെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

    ഹിന്ദി വിരുദ്ധ സമരത്തിന്റെ ഭാഗമായി മരിച്ചവരോടുള്ള ആദരസൂചകമായി നടന്ന ഭാഷാ രക്തസാക്ഷി ദിനാചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിന്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍കാര്‍ ഭരണം മുതല്‍ വിദ്യാഭ്യാസം വരെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് പതിവാക്കിയിരിക്കുകയായണ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് വേണ്ടിയാണ് അധികാരത്തിലെത്തിയതെന്നാണ് ബിജെപി സര്‍കാര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ഒരു ഭാഷക്കും ഞങ്ങള്‍ എതിരല്ല. ഒരാള്‍ക്ക് സ്വന്തം താല്‍പര്യം കൊണ്ട് എത്ര ഭാഷകള്‍ വേണമെങ്കിലും പഠിക്കാമെന്നും അതേസമയം എന്തെങ്കിലും അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഞങ്ങള്‍ എതിര്‍ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 2022 ഒക്ടോബറിലെ സംസ്ഥാന അസംബ്ലി പ്രമേയം അനുസ്മരിച്ചുകൊണ്ട് ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെയും തമിഴിനെ സംരക്ഷിക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ എക്കാലവും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...