ഇടുക്കി: നീലഗിരി ഗൂഡല്ലൂരില്‍ വാച്ച്മാനെ കാട്ടാന ആക്രമിച്ചുകൊന്നു. കഴിഞ്ഞദിവസം വൈകിട്ട് ഓവാലി പുഷ്പശ്രീ എസ്റ്റേറ്റിലെ വാച്ച്മാന് നൗഷാദിനെയാണ് ആന ആക്രമിച്ചത്.പ്രദേശത്തുനിന്ന് മൃതദേഹം എടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി.ഏതാനും ദിവസങ്ങളായി ബി എല്‍ റാം, പന്നിയാര്‍ എസ്റ്റേറ്റ് മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ഇന്നലെ ബി എല്‍ റാം സ്വദേശി കുന്നത്ത് ബെന്നിയുടെ വീട് ആന തകര്‍ത്തിരുന്നു.

