ദില്ലി:മദ്ധ്യപ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യോമസേന വിമാന അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.
വിമാനങ്ങളുടെ ചിറകുകള് തമ്മില്‍ തട്ടിയതാണെന്നാണ് സൂചന.മാത്രമല്ല ഏതെങ്കിലും ഒരു വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും.
ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡുകളുടെ പരിശോധനയില്‍ ഇതിന്‍്റെ വിശദാംശങ്ങള്‍ ലഭിക്കും. വ്യോമ സേനയുടെ ടിഎസിഡിഎ കേന്ദ്രത്തിലെ പരിശീലന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യുദ്ധതന്ത്ര പരിശീലനത്തിന് എത്തുന്ന കേന്ദ്രമാണിത്.
മദ്ധ്യപ്രദേശിലെ മൊറേനയിലാണ് വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നത്. അപകടത്തില്‍ പൈലറ്റ് മരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ചു.

