MORE

    ഒഡീഷ മന്ത്രിയെ വെടിവച്ച പോലീസുകാരനെ ഡ്യൂട്ടിക്കിട്ടതിലും തോക്ക് നല്‍കിയതിലും വിമര്‍ശനം ഉയരുന്നു..

    Date:

    വെടിയേറ്റ് ഒഡിഷ ആരോഗ്യ കുടുംബക്ഷേമ മന്ത്രി നബ കിഷോര്‍ ദാസ് (60) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ എ.എസ്.ഐ. ഗോപാല്‍ ദാസ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍മൂലം ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇയാളെ ചികിത്സിച്ചിരുന്നു എന്നവകാശപ്പെടുന്ന ഡോക്ടറെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ഗോപാല്‍ ദാസ് ബൈ പോളാര്‍ ഡിസോര്‍ഡര്‍ രോഗിയാണെന്ന് ബെര്‍ഹംപുരിലെ എം.കെ.സി.ജെ. കോളേജ് മാനസികാരോഗ്യ വിഭാഗം തലവന്‍ ഡോക്ടര്‍ ചന്ദ്രശേഖര്‍ ത്രിപാഠി പറഞ്ഞു. ‘എട്ടോ പത്തോ വര്‍ഷം മുമ്ബാണ് ദാസ് എന്റെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തുന്നത്. പെട്ടെന്ന് ദേശ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹം നിരന്തരം മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യം അറിയില്ല. മരുന്ന് ഉപയോഗിക്കാതെ വന്നാല്‍ വീണ്ടും രോഗം പ്രത്യക്ഷപ്പെടും. കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം ചികിത്സയ്ക്കായി എത്തിയിട്ട്’ ഡോക്ടര്‍ ത്രിപാതി പറഞ്ഞു.

    ഇയാള്‍ മാനസികാരോഗ്യത്തിന് ചികിത്സതേടി തേടിയിരുന്നുവെന്നും ദിവസവും മരുന്ന് കഴിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും പോലീസുകാരന്റെ ഭാര്യ പറഞ്ഞു.എന്നാല്‍ ഇത്തരത്തില്‍ ഒരു രോഗ പശ്ചാത്തലം ഉണ്ടായിട്ടും എങ്ങനെയാണ് ഇയാള്‍ക്ക് തോക്കു നല്‍കിയതെന്നും ബ്രജ്‌രാജ് നഗര്‍ പോലീസിലേക്ക് എങ്ങനെയാണ്തിരഞ്ഞെടുക്കപ്പെട്ടത് എന്നുള്ള ചോദ്യങ്ങളും വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.

    മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ചയാണ് ഇയാളെ ക്രമസമാധാന ചുമതലയേല്‍പ്പിക്കുന്നത്. പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കാര്‍ തുറന്ന് പുറത്തുവരവേ, സമീപത്തുനിന്ന എ.എസ്.ഐ. ഗോപാല്‍ ദാസ് വെടിയുതിര്‍ക്കുകയായിരുന്നു. അമ്ബത് മീറ്റര്‍ ദൂരത്തില്‍ ബൈക്ക് നിര്‍ത്തിയ ശേഷം ഇയാള്‍ മന്ത്രിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ഉടന്‍ എയര്‍ ആംബുലന്‍സില്‍ ഭുവനേശ്വറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഗോപാല്‍ ദാസിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...