പാലക്കാട്: പാലക്കാട്ടെ തൃത്താല മേഖലയില്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതിപരത്തി കള്ളന്‍മാര്‍ വിലസുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ച് വീടുകളിലാണ് കവര്‍ച്ച നടന്നത്.
കള്ളന്‍മാരെ ഭയന്ന് ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ നാട്ടുകാര്‍.
കുമ്ബിടി മേലഴിയം ഭാഗത്തെ നാല് വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കവര്‍ച്ച അരങ്ങേറിയത്. മേലഴിയം മണികണ്ഠന്‍്റെ വീട്ടിലെ രണ്ട് മോട്ടോറുകളും ഒരു കംപ്രസ്സര്‍ മോട്ടോറുമാണ് മോഷണം പോയത്. സമീപത്തെ താമി, ഭാസ്കരന്‍ എന്നിവരുടെ വീടുകളിലെ വിലപിടിപ്പുള്ള ചെമ്ബ് പാത്രങ്ങളും മോഷണം പോയി. ഈ പ്രദേശത്തെ തന്നെ ബാലന്‍്റെ വീട്ടില്‍ നിന്നും ഒരു ചാക്ക് അടക്കയാണ് നഷ്ടപ്പെട്ടത്.
ഞായറാഴ്ച പുലര്‍ച്ചെ കുമരനെല്ലൂര്‍ വലിയപ്പീടികയില്‍ മെയ്തീന്‍കുട്ടിയുടെ വീട് കുത്തി തുറന്നും മോഷണം ശ്രമം നടന്നു. വീടിന്റെ പിന്‍വാതില്‍ വഴി കയറിയ കള്ളന്‍ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി വാതില്‍ കുത്തിപ്പൊളിക്കുകയായിരുന്നു. വാതില്‍ പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും മോഷണശ്രമമെന്ന് മനസിലാക്കാനായില്ല. വീട്ടുകാര്‍ ഉണര്‍ന്നു എന്ന് മനസിലാക്കിയ മോഷ്ടാവ് ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
തൃത്താല ഞാങ്ങാട്ടിരി ഭാഗത്ത് നിന്നും സുരേന്ദ്രന്റെ വീട്ടില്‍ നിന്നും അടക്ക നഷ്ടമായിട്ടുണ്ട്. മോഷണം തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മോഷണം തടയാനോ കള്ളന്‍മാരെ പിടികൂടാനോ കഴിയുന്നില്ല. പോലീസ് രാത്രി കാല പട്രോളിങ്ങ് കൂടുതല്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

