ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി ആല്‍വിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ടി.ടി.സി വിദ്യാര്‍ത്ഥിനിയായ പാലക്കാട് സ്വദേശിനി പ്രിന്‍സിക്ക് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിന്‍സിയെ ഉടന്‍ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

