MORE

    ‘ഇനി കോണ്‍ഗ്രസ് ഹര്‍ത്താലില്ല; ഹര്‍ത്താല്‍ സമരമുറക്ക് കോണ്‍ഗ്രസ് എതിര്; ഹര്‍ത്താല്‍ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കും’; സുപ്രധാന പ്രഖ്യാപനവുമായി കെ സുധാകരന്‍; ലഹരി കച്ചവടം നടത്തുന്ന സിപിഎമ്മുകാരെ സഹായിക്കാനാണ് മദ്യ വില വര്‍ധിപ്പിച്ചതെന്നും കെപിസിസി അധ്യക്ഷന്‍

    Date:

    കണ്ണൂര്‍: സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. ഹര്‍ത്താല്‍ എന്ന സമരമുറക്ക് കോണ്‍ഗ്രസ് എതിരാണെന്നും താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരില്‍ പറഞ്ഞു. ഹര്‍ത്താല്‍ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലുകള്‍ക്കെതിരെ കര്‍ശന നടപടി കോടതി സ്വീകരിച്ചു തുടങ്ങിയതോടെയാണ് കോണ്‍ഗ്രസും ഹര്‍ത്താലില്‍ നിന്നും പിന്മാറുന്നത്.

    ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച്‌ പിണറായി ധൂര്‍ത്ത് ജീവിതം നയിക്കുകയാണ്. സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി കൂട്ടിയ ബജറ്റിനെ കുറിച്ച്‌ ഇടതു അനുഭാവികളും പ്രതികരികരിക്കണം. പൊതു പണം ഇങ്ങനെ കൊള്ളയടിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

    സിപിഎം ഗുണ്ടകളുടെ, പ്രാദേശിക നേതാക്കളുടെ കൈകളിലാണ് ലഹരി കടത്ത് എന്നത് സമൂഹം തിരിച്ചറിഞ്ഞ വസ്തുതയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്‍ മുന്‍ കാലങ്ങളില്‍ പ്രഖ്യാപിച്ച ക്ഷേമകാര്യങ്ങള്‍ കടലാസില്‍ ഇരുന്ന് മലയാളികളെ നോക്കി ചിരിക്കുന്നുണ്ട്. നികുതി കൊള്ള മാത്രം നടത്താന്‍ അറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തിലേത്.

    ചെറുപ്പക്കാര്‍ കേരളം വിട്ടുപോകുന്നെന്ന് ആശങ്ക പ്രകടിപ്പിച്ച സര്‍ക്കാര്‍, ആ ചെറുപ്പക്കാര്‍ക്ക് ഇവിടെ നില്‍ക്കാന്‍ പ്രേരണ നല്‍കുന്ന എന്തെങ്കിലും ഒന്ന് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

    അതേസമയം, ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി. കൊച്ചിയില്‍ കരിങ്കൊടി വീശിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...