കോട്ടയം: കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.
നാട്ടകം ചെട്ടിക്കുന്ന് ഭാഗത്ത് തടത്തില്‍ പറമ്ബില്‍ അര്ജുന് പ്രസന്നന് എന്ന 24-കാരനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ അനന്തു പ്രസന്നന്, റനീഷ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. തോമസ് സെബാസ്റ്റ്യനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ സാക്ഷിയായ നിബു തോമസിനെയാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഡിസംബര്‍ എട്ടിന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. എസ്.എച്ച്.ഒ ടി.ആര്.
ജിജു, എസ്.ഐ അനീഷ് കുമാര്‍, സി.പി.ഒമാരായ എസ്. സതീഷ്, സലമോന്‍, മണികണ്ഠന്, കെ.വി. പ്രകാശ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

