ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത വരാന്‍ പോകുന്നു. ഒരു കോടിയിലധികം ജീവനക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്ഷാമബത്ത (DA) കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള 38 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക ഡാറ്റ (CPI – IW) യുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത തീരുമാനിക്കുന്നത്. രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലേബര്‍ ബ്യൂറോ എല്ലാ മാസവും ഉപഭോക്തൃ വില സൂചിക ഡാറ്റ പുറത്തിറക്കുന്നു. തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണ് ഈ ബ്യൂറോ പ്രവര്‍ത്തിക്കുന്നത്.
‘2022 ഡിസംബറിലെ ഉപഭോക്തൃ വില സൂചിക ജനുവരി 31 ന് പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷാമബത്ത 4.23% ആയിരിക്കണം. എന്നാല്‍ ദശാംശസ്ഥാനത്തിനപ്പുറം ഡിഎ വര്‍ധിപ്പിക്കുന്നതിന് പരിഗണിക്കാറില്ല. അതിനാല്‍, ഡിഎ നാല് ശതമാനം പോയിന്‍റ് വര്‍ധിച്ച് 42 ശതമാനമാക്കാന്‍ സാധ്യതയുണ്ട്’, ഓള്‍ ഇന്ത്യ റെയില്‍വേ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ശിവ് ഗോപാല്‍ മിശ്ര പറഞ്ഞു.
ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം ധനമന്ത്രാലയത്തിന്റെ ചിലവ് വകുപ്പ് തയ്യാറാക്കും. ഇതില്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടാകുന്ന ഭാരവും വിലയിരുത്തും. ഇതിന് ശേഷം ഈ നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് അയക്കും. പ്രാബല്യത്തില്‍ വന്നാല്‍ ക്ഷാമബത്തയിലെ വര്‍ധന 2023 ജനുവരി ഒന്ന് മുതല്‍ ബാധകമാകും. നിലവില്‍ ഒരു കോടിയോളം കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 38% ക്ഷാമബത്ത ലഭിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ക്ഷാമബത്ത 2022 സെപ്റ്റംബര്‍ 28-നാണ് അവസാനമായി പരിഷ്കരിച്ചത്. ഇത് 2022 ജൂലൈ ഒന്ന് മുതലുള്ള പ്രാബല്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കി. 4% ക്ഷമബത്തയാണ് അന്ന് വര്‍ധിപ്പിച്ചത്. അനുദിനം വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കുന്നത്. ഉപഭോക്തൃ വില സൂചിക വഴി, ഒരു നിശ്ചിത കാലയളവില്‍ പണപ്പെരുപ്പം എത്രമാത്രം വര്‍ധിച്ചുവെന്ന് കണ്ടെത്താനാകും. കേന്ദ്രസര്‍ക്കാര്‍ വര്‍ഷത്തില്‍ രണ്ടുതവണ ക്ഷാമബത്ത പരിഷ്കരിക്കുന്നു.
അതേസമയം മാര്‍ച്ച് എട്ടിന് ഹോളിക്ക് ശേഷം കേന്ദ്രം ഫിറ്റ്‌മെന്റ് ഫാക്ടര്‍ പരിഷ്കരിക്കുമെന്നും ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വര്‍ധിക്കുമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്ബളം 18,000 രൂപയില്‍ നിന്ന് 26,000 രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

