MORE

    Yogi Adityanath to News18 | ‘ഉത്തര്‍പ്രദേശ് വികസന പാതയിലെത്തിയത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍’; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    Date:

    ന്യൂഡല്‍‌ഹി: ഉത്തര്‍പ്രദേശ് വികസന പാതയിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

    നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

    ഉത്തര്‍പ്രദേശിന്റെ വളര്‍ച്ചാ നിരക്ക് 13 ശതമാനം 14 ശതമാനം വരെയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വലിയ പ്രതിസന്ധിയായിരുന്നെങ്കിലും ഉത്തര്‍പ്രദേശിന്റെ പ്രതി ശീര്‍ഷ വരുമാനവും ജിഡിപിയും ഇരട്ടിയായെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ചരിത്രപരമായിരിക്കും.

    -Yogi Adityanath to News18 | ‘ഉത്തര്‍പ്രദേശ് ഇന്ത്യയുടെ വളര്‍ച്ചയുടെ എഞ്ചിന്‍’: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    അടുത്ത മാസത്തെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി, സംസ്ഥാനം കണ്ടെത്തിയ 25 മേഖലകളിലേക്കും നിക്ഷേപകരെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് സംസ്ഥാനത്തെ വികസനകാര്യങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണെന്ന് യോഗി പറഞ്ഞു. രു ട്രില്യന്‍ സമ്ബദ് വ്യവസ്ഥയിലേക്ക് വളരുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തര്‍പ്രദേശിന്‍റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...