MORE

    ‘പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നത്? വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത്’: എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ കണക്ക് നിരത്തി ഗണേശിന് മറുപടിയുമായി മുഖ്യമന്ത്രി

    Date:

    തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തില്‍ വികസനമെത്തുന്നില്ലെന്ന ഗണേശ് കുമാര്‍ എംഎല്‍എയുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്താനാപുരം മണ്ഡലത്തിന് സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ട്. അതിന്റെ കണക്കുമുണ്ട്. വാര്‍ത്ത സൃഷ്ടിക്കുന്ന രീതിയിലല്ല കാര്യങ്ങള്‍ പറയേണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. യോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുത്തില്ല.

    മുന്നണിക്കകത്ത് പ്രശ്നങ്ങളുണ്ടാകും. അത് ഉന്നയിക്കേണ്ട രീതിയുണ്ട്. അത് പാലിക്കണം. സര്‍ക്കാര്‍ പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നതെന്നും അദ്ദേഹം ചോദിച്ചു. പത്താനപുരം മണ്ഡലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളുടെ പട്ടികയും യോഗത്തില്‍ മുഖ്യമന്ത്രി വായിച്ചു.

    ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എല്‍ഡിഎഫ് നിയമസഭകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും എതിരെ ഗണേശ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആയിരുന്നു വിമര്‍ശനം. എംഎല്‍എമാര്‍ക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയില്‍ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേശ് കുമാര്‍ തുറന്നു പറഞ്ഞിരുന്നു.

    ഭരണപക്ഷ എംഎല്‍എമാരെപ്പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നായിരുന്നു ഗണേശ് തുറന്നടിച്ചത്. .തുറന്നുപറയുന്നതിന്റെ പേരില്‍ നടപടി എടുക്കാനാണെങ്കില്‍ അതു ചെയ്‌തോളൂ എന്ന വെല്ലുവിളിയുമായി ഗണേശ് വേദി വിടുകയും ചെയ്തു.

    ”കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ്. കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോള്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിര്‍ദ്ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ളെക്‌സുകള്‍ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണ്” എന്നായിരുന്നു രോഷത്തോടെ ഗണേശ് പറഞ്ഞത്.

    കഴിഞ്ഞ യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ ഗണേശ്‌കുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കാണ് മുഖ്യമന്ത്രി അക്കമിട്ട് മറുപടി നല്‍കിയത്. എന്നാല്‍ യോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഗണേശ് കുമാറിന്റെ പരസ്യപ്രതികരണത്തില്‍ അസംതൃപ്തനാണെന്ന് വ്യക്തമാക്കും വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞയാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് പാര്‍ട്ടിയോഗത്തിലായിരുന്നു ഗണേശ് കുമാര്‍ മന്ത്രിമാര്‍ക്കെതിരെ തിരിഞ്ഞത്.

    മന്ത്രിമാരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നായിരുന്നു ഗണേശ് കുമാര്‍ പറഞ്ഞത്. പിന്നീട് വാര്‍ത്താസമ്മേളനം നടത്തി അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം ഈ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കവെ ഇന്ധനസെസ് കുറക്കണമെന്നും ഗണേശ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം വരുന്നത് എന്നതും ശ്രദ്ധേയം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...