MORE

    രാഷ്ട്രപതിയെ ചിലര്‍ ജാതിപ്പേര് വിളിച്ച്‌ അപമാനിച്ചു; നന്ദിപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി

    Date:

    ന്യൂഡല്‍ഹി: രാഷ്ട്രപതിയെ ചിലര്‍ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

    പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിലൂടെ വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

    റിപ്പബ്ലിക്കിന്‍റെ അധ്യക്ഷയെന്ന നിലയില്‍ രാഷ്ട്രപതിയുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രചോദനവുമാണ്. ആദിവാസി സമൂഹത്തിന്‍റെ അഭിമാനം ഉയര്‍ത്തിപിടിക്കുകയാണ് രാഷ്‌ട്രപതി. സ്വാതന്ത്ര്യം ലഭിച്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം ആദിവാസി സമൂഹത്തിന്‍റെ അഭിമാനബോധവും ആത്മവിശ്വാസവും വര്‍ദ്ധിച്ചു. ഇതിനു രാജ്യവും ലോക്സഭയും രാഷ്ട്രപതിയോട് നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

    കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഒരു മുതിര്‍ന്ന നേതാവ് രാഷ്ട്രപതിയെ അപമാനിച്ചുവെന്നാണ് പറഞ്ഞത്. അത്തരം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഉള്ളിലെ വെറുപ്പ് പുറത്തുവന്നു. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷ നേതാക്കള്‍ ഒഴിവാക്കിയതിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ ചിലരുടെ പ്രസംഗങ്ങള്‍ താന്‍ ശ്രദ്ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...