MORE

    ‘നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല’; പ്രധാനമന്ത്രി നരേന്ദ്രമോദി

    Date:

    രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ പ്രസംഗത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

    ‘നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. രാജ്യത്തിലെ ജനങ്ങളുടെ നേട്ടങ്ങള്‍ അവര്‍ കാണുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇന്ത്യ ഒരു പേരുണ്ടാക്കുന്നത്. അവര്‍ ആ നേട്ടങ്ങള്‍ കാണില്ല. 2010-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍, അത് ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ ശക്തി തെളിയിക്കാനുള്ള അവസരമായി ഉപയോഗിക്കാമായിരുന്നു. എന്നാല്‍, അഴിമതി കാരണം ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെട്ടെന്ന് മോദി പറഞ്ഞു.

    2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലം ഇന്ത്യയുടെ ഇരുണ്ടകാലഘട്ടമായിരുന്നുവെന്ന് മോദി വിമര്‍ശിച്ചു, 2ജി സ്പെട്രം, വോട്ടിന് പണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിയ കുംഭകോണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

    -‘പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത് ഇ.ഡി, 2004-2014 കുംഭകോണങ്ങളുടെ കാലം; ഇന്ത്യ ഇപ്പോള്‍ പ്രതീക്ഷയുടെ വെളിച്ചം’: പ്രധാനമന്ത്രി നരേന്ദ്ര മോദി

    പ്രതിപക്ഷ പാര്‍ട്ടികളെ ആകെ ഒന്നിപ്പിച്ചത്, അവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് സ്വീകരിച്ച നടപടികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.വോട്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് അവര്‍ ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളുടെ അനാവശ്യ ഇടപെടല്‍ ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

    നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടായിട്ടുള്ള പകര്‍ച്ചവ്യാധികളും സംഘര്‍ഷങ്ങളും കാരണം ലോകത്തിന്റെ ചില ഭാഗങ്ങളില്‍ അസ്ഥിരതയ്‌ക്കിടയില്‍ ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ ഒരു ഉല്‍പ്പാദന കേന്ദ്രമായി വളര്‍ന്നു വരികയാണെന്നും രാജ്യത്തിന്റെ വളര്‍ച്ചയിലാണ് ലോകം ഇപ്പോള്‍ അതിന്റെ അഭിവൃദ്ധി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിരാശയില്‍ ആഴ്ന്നിറങ്ങുന്ന ചിലര്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങള്‍ അവര്‍ക്ക് കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...