ന്യൂഡെല്‍ഹി: (www.kvartha.com) ഒരു പ്രണയ ദിനം കൂടി കടന്നുവരുന്നു. ഡേറ്റിംഗ് ആപ്പിലൂടെ പങ്കാളിയെ കണ്ടെത്താനാണ് ഇന്ന് മിക്ക യുവാക്കളും ഇഷ്ടപ്പെടുന്നത്.ഇത്തരം ആപ്പിലൂടെ ധാരാളം ആളുകളെ അറിയാനുള്ള അവസരം ലഭിക്കുന്നു. നിലവില്‍, ഇന്ത്യയില്‍ 30 ദശലക്ഷത്തിലധികം ആളുകള്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2024 ഓടെ ഈ കണക്ക് 50 ദശലക്ഷത്തില്‍ കവിയാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി, ഇന്ത്യയില്‍ ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം അതിവേഗം വര്‍ധിച്ചു.
അതേസമയം, ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ച് പങ്കാളിയെ കണ്ടെത്തുന്നത് അപകടസാധ്യതയുള്ളത് കൂടിയാണ് എന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രണയത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് നിരപരാധികളെ കുടുക്കാന്‍ ശ്രമിക്കുന്ന നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ ആപുകളിലുണ്ടെന്നാണ് ആരോപണം. തിരക്കിട്ട് എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുന്നതും ഡേറ്റിംഗ് ആപ്പില്‍ അജ്ഞാതനായ ആളുമായി ചങ്ങാത്തത്തിലായാല്‍, വേഗത്തില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കിടുന്നതും അപകടം ക്ഷണിച്ച് വരുത്തുമെന്നുമാണ് പറയുന്നത്. നിങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്യാനും പണം തട്ടിയെടുക്കാനും സാധ്യതയുള്ള കിങ്ഡം കൂടിയാണ് ഡേറ്റിംഗ് ആപ്പുകള്‍.

