MORE

    വാടക ഗര്‍ഭംധരിക്കുന്ന സ്ത്രീക്ക് കുഞ്ഞുമായി ജനിതക ബന്ധം പാടില്ലെന്ന് കേന്ദ്രം

    Date:

    ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണ നിയമ പ്രകാരം വാടക ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് സ്വന്തം അണ്ഡം ഗര്‍ഭധാരണത്തിനായി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.വാണിജ്യ ഗര്‍ഭധാരണ നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് മറുപടി.

    ഗര്‍ഭം ധരിക്കുന്ന സ്ത്രീ സ്വന്തം അണ്ഡം നല്‍കുന്നത് തടയുന്നതിനെയും, സറോഗസി നിയന്ത്രണ നിയമം, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി നിയമം എന്നിവയുടെ സാധുതതയെയും ഹര്‍ജി ചോദ്യം ചെയ്തിരുന്നു. ഈ രണ്ട് നിയമങ്ങളും വിവേചനപരവും നിയന്ത്രിതവും ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശ)ന്‍്റെ ലംഘനവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

    വാടക ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് സ്വന്തം അണ്ഡം നല്‍കുന്നതില്‍ നിന്ന് വിലക്കുന്ന സറോഗസി നിയമത്തിലെ സെക്ഷന്‍ 4 (iii) (ബി) (III) ആര്‍ട്ടിക്കിള്‍ 14ന്റെയും 21ന്റെയും ലംഘനമായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജി.കൂടാതെ 35 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും അവിവാഹിതരായ ദമ്ബതികള്‍ക്കും വാടക ഗര്‍ഭധാരണത്തിനുള്ള അനുമതി നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    വാടക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുമായി അമ്മയ്ക്ക് ജനിതക ബന്ധമുണ്ടാകാന്‍ പാടില്ലെന്ന് വാടക ഗര്‍ഭധാരണ നിയമം അനുശാസിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. വാടക ഗര്‍ഭധാരണ നിയമത്തിലെ സെക്ഷന്‍ 4 (iii) (b) (III) പ്രകാരം വാടക ഗര്‍ഭധാരണത്തില്‍ ഒരു സ്ത്രീക്ക് സ്വന്തം അണ്ഡം നല്‍കി അമ്മയാകാന്‍ സാധിക്കുന്നതല്ല.

    കൂടാതെ ജനിക്കുന്ന കുഞ്ഞിന് വാടക ഗര്‍ഭം സ്വീകരിക്കുന്ന ദമ്ബതികളുമായോ അല്ലെങ്കില്‍ സ്ത്രീയുമായോ ജനിതക ബന്ധം ഉണ്ടായിരിക്കണം.അണ്ഡം വാടക ഗര്‍ഭം നല്‍കുന്ന അമ്മയുടേത് ആയിരിക്കരുതെന്നും നിയമം അനുശാസിക്കുന്നു.കേന്ദ്ര സര്‍ക്കാരും നാഷണല്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി ആന്‍ഡ് സറോഗസി ബോര്‍ഡും (‘നാഷണല്‍ ബോര്‍ഡ്’) നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം നല്‍കിയത്.

    2023 ജൂലൈ 24ന് രാജ്യത്തെ എആര്‍ടികള്‍ക്കും സറോഗസി ക്ലിനിക്കുകള്‍ക്കും ബാങ്കുകള്‍ക്കും രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും കേന്ദ്രം കോടതിയെ അറിയിച്ചു.രജിസ്‌ട്രേഷനായി അപേക്ഷിച്ചിട്ടില്ലാത്തതും അപേക്ഷകള്‍ അപൂര്‍ണ്ണവും തെറ്റുകളുമുള്ളതായ ക്ലിനിക്കുകള്‍/ബാങ്കുകള്‍ എന്നിവയുടെ കൗണ്‍സിലിംഗും സറോഗസി മറ്റ് നടപടിക്രമങ്ങളും നിര്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...