ന്യൂഡല്‍ഹി : തുര്‍ക്കിയിലേക്ക് പുതിയ ടീമിനെ കൂടി വിന്യസിപ്പിച്ച് ഇന്ത്യ. മുന്നാം ടീമിനെ വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗ്ഗം എത്തിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രാത്രിയോടെ ഐഎഎഫ് വിമാനത്തില്‍ ദുരന്തബാധിത രാജ്യത്തേക്ക് യാത്ര തിരിക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 51 രക്ഷാപ്രവര്‍ത്തകരും പ്രത്യേക പരിശീലനം നല്കിയ ഡോഗ് സ്വാകാഡുമാണ് തുര്ക്കിയിലേക്കെത്തുന്നതെന്ന് എന്‍ഡിആര്‍എഫിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിലവില്‍ രണ്ട് ടീമുകളെയാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിനൊപ്പം നില്ക്കാന് അയച്ചിരുന്നത്. തകര്‍ച്ച നേരിട്ട ഒന്നിലധികം ഇടങ്ങളിലായി ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന് അതുല്‍ കര്‍വാള്‍ പറഞ്ഞു. സഹായഹസ്തവുമായി 50 എന്‍ഡിആര്‍എഫ് പ്രവര്‍ത്തകര്‍ മുമ്ബ് തുര്‍ക്കിയിലെത്തിയിരുന്നത്. സി17 വിമാനത്തില്‍ പ്രത്യേകം പരിശീലിപ്പിച്ച ഡോഗ് സ്വാകാഡുമായാണ് ആദ്യ സംഘവുംഎത്തിയിരുന്നത്. കൂടാതെ അടിസ്ഥാനാവിശ്യ ഉപകരണങ്ങളും, ഡ്രില്ലിംഗ് മെഷിനുകളും മരുന്നുകളുമുള്‍പ്പടെ സംഘം അവിടെ എത്തിച്ചിരുന്നു.
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം നാശത്തിന്റെ കൊടുങ്കാറ്റാണ് തുര്‍ക്കിയിലും സിറിയയിലുമായി വിതച്ചത്. ഇരുരാജ്യങ്ങളിലുമായി 7,800-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 20,000-ലധികം പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടിരിക്കുന്നത്.

