MORE

    സിറിയയ്‌ക്ക് 10 കോടി രൂപ നല്‍കും; നിയമസഭയില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം

    Date:

    തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്ബ ദുരിതാശ്വാസത്തിന് ധനസഹായം നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

    ഇതിനായി 10 കോടി രൂപ വകയിരുത്തിയതായി മന്ത്രി അവകാശപ്പെട്ടു. തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ ഭൂകമ്ബം ആയിരക്കണക്കിന് പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. ദുരിത മേഖലയിലേക്ക് മരുന്ന് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തുന്നു എന്നാണ് നിയമസഭയില്‍ ധനമന്ത്രി പറഞ്ഞത്.

    അതേസമയം, സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധന സെസ് അടക്കമുള്ള നികുതി വര്‍ദ്ധനവ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തില്‍ ഇന്ധനത്തില്‍ നിന്നും പണം പിരിക്കാം. സംസ്ഥാനം കൂട്ടിയപ്പോള്‍ മാത്രമാണ് വലിയ പ്രതിഷേധം നടക്കുന്നത്. സെസ് കൂട്ടിയതില്‍ ഇങ്ങനെ പ്രതിഷേധിക്കേണ്ട ആവശ്യമുണ്ടോ. നികുതി അസാമാന്യ ഭാരം അല്ല എന്നുമാണ് ധനമന്ത്രിയുടെ ന്യായീകരണം.

    1960-70 കാലത്തെ നികുതിയാണ് പലയിടത്തും. തദ്ദേശ നികുതികള്‍ ഒന്നും സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നതല്ല. കോര്‍ട്ട് ഫീ സ്റ്റാംമ്ബ് തുകയുടെ വലിപ്പമല്ല പ്രശ്നം. ആ മേഖലയില്‍ നിന്ന് തന്നെ പരിഷ്കരണം വേണമെന്ന് ആവശ്യം വന്നു. മദ്യവില കഴിഞ്ഞ 2 വര്‍ഷമായി കൂട്ടിയിട്ടില്ല. 500 രൂപയ്‌ക്ക് മുകളില്‍ 20 രൂപയും 1000 രൂപയ്‌ക്ക് മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. ആകെ വില്‍ക്കുന്ന നല്ലൊരു ഭാഗവും 500-ന് താഴെയാണ് എന്നും നിയമസഭയില്‍ ധനമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...