പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം വന്നതോടെ ട്രോളുകളുടെ പെരുമഴയാണെങ്ങും.
സമൂഹമാധ്യമങ്ങളില്‍ പ്രണയദിനവും പശുക്കളുമാണിപ്പോള്‍ ട്രെന്‍ഡിങ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ട്രോളുമായി രംഗത്തെത്തി. നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ”ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിെന്‍റ സൈറണ്‍ മുഴങ്ങുന്നത് പോലെ…” എന്നും കുറിച്ചിരിക്കുന്നു.
മൃഗങ്ങളോടുള്ള അനുകമ്ബ വളര്‍ത്തുകയാണ് `പശു ആലിംഗന ദിന’ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നത്. ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ഉത്തരവിലുള്ളത്. പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പശു ആലിംഗനമെന്ന ആശയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

